04:29am 11 November 2026
NEWS
അടിവസ്ത്രത്തിനുള്ളിൽ ആമകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി കുടുങ്ങി
28/07/2025  01:31 PM IST
nila
  അടിവസ്ത്രത്തിനുള്ളിൽ ആമകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി കുടുങ്ങി

അടിവസ്ത്രത്തിനുള്ളിൽ ആമകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. അമേരിക്കയിലെ മിയാമി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഫ്ളോറിഡ സ്വദേശിനിയായ യുവതി അറസ്റ്റിലായത്. യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

രണ്ട് ആമകളെയാണ് യുവതി തന്റെ ബ്രായ്‌ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ട്രാസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷന്റെ (ടിഎസ്‌എ) പതിവ് പരിശോധനകൾക്കിടെയാണ് യുവതി കുടുങ്ങിയത്. 

ആമകളെ പഞ്ഞിയിലും പ്ളാസ്റ്റിക്കിലുമായി പൊതിഞ്ഞാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത്. ഇതിനിടെ ഒരു ആമ ചത്ത് പോവുകയും ചെയ്തു. രണ്ടാമത്തെ ആമയെ ഫ്ളോറിഡ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫിഷ് ആന്റ് വൈൽഡ്‌ ലൈഫിലേയ്ക്ക് മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img